

മേഘത്തിന്‍റെ നിഴല്‍ പ്രതിഫലിച്ചത് കൊണ്ടോ എന്തോ ഡിസം ബറിലെ എന്റെ കടലുകള്‍ പ്രക്ഷുബ്ദമായിരുന്നു,
വിരുന്നു വന്ന ജനുവരിയെ
കൂട്ടിലിട്ടു കൂട്ടിയും ,
ഗുണിച്ചും,
ഹരിച്ചും നോക്കി
ശിഷ്ട്ടം ഒരു വെള്ളത്തൂവല്‍ ,
സന്ധ്യക്കി സൂര്യനെ നോക്കി കണ്ണ് നിറഞ്ഞപ്പോഴാണ്
വെള്ളതൂവല്‍ കൊണ്ട്
സ്വപ്നങ്ങളെ
നിറമില്ലാത്ത ചുമരുകളില്‍
പതിപ്പിക്കാമെന്ന് മനസിലായത് , .......