
പൊട്ടിപ്പോയ കണ്ണാടി ചില്ല് കള്‍ക്കിടയില്‍ നിന്നും
ഞാനെന്‍റെ സൌഹൃദങ്ങളെ തിരിച്ചെടുത്തു,
കയ്യി മുറിയാതെ ഞാനത് മനസ്സില്‍ ഉറപ്പിച്ചപ്പോള്‍
കണ്ണിനൊരു മുറിവ് ........
ചിലപ്പോള്‍ അങ്ങനെയാണ്
ഇടവഴിയില്‍ കൂടി എത്ര നടന്നാലും പടിപ്പുരയുടെ
അടുത്ത തൊടി വരെയേ പോവൂ .
എന്‍റെ അഹങ്കരത്തിനെ കഴിഞ്ഞ ദിവസം നീ ദഹിപ്പിച്ചതാണ്
ഇന്ന് പുലര്‍ച്ചെ ദര്‍ഭ പുല്ലു പറിക്കാന്‍ ചെന്നപ്പോള്‍
കാറ്റിന് വല്ലാത്ത ഇഷ്ട്ടം പോലെ ....
പറന്നു പറന്നു ആകാശത്തിന്‍റെ അടുത്തെത്തിയപ്പോഴാണ്
താഴെ നിന്നും നിഴല്‍ വിളിച്ചത് ...
'' നമുക്ക് പകല്‍ ഒളിച്ചു കളിക്കാം ......
ജയിച്ചാല്‍ ഒരു കയ്യി നിറയെ കടല്‍ ''
ഇന്നില്‍ നിന്ന് ഇന്നലകളിലെക്കും ,
ഇന്നലകിളില്‍ നിന്നും പഴയ മഴകളിലേക്കും ,
മഴകളില്‍ നിന്നും പഴയ സ്കൂള്‍ വെയിലുകളി ലേക്കും
ഞാനൊളിച്ചു നോക്കി
ഒടുവില്‍ ഇടവഴിയും കഴിഞ്ഞു
പൊട്ടിയ വളപ്പൊട്ടും,സ്ലേറ്റു പെന്‍സിലും , കളിപ്പന്തലും ,കടലാസ് തോണിയും, അപ്പൂപ്പന്‍ താടിയും കഴിഞ്ഞു , ...............
മയില്‍പീലി ഒളിപ്പിച്ച നോട്ടുബുക്കിലൂടെ
അടുക്കളയില്‍ അമ്മയുടെ മടിയില്‍ എത്തിയ പ്പോഴേക്കും ...
നിങ്ങൾ ഉത്സവ പറമ്പില്‍ കഥകളിയുടെ കത്തിവേഷം ആടാന്‍ പോയിരുന്നു ...
ഇന്ന് രാവിലെ കാല്‍ കടഞ്ഞു തിരിച്ചു വന്നു
നഷട്ടപ്പെട്ട കയ്യികുമ്പിലിലെ
കടലില്‍ കുളിച്ചപ്പോള്‍ , സൌഹൃദം കൊണ്ട്
മുറിഞ്ഞ കണ്ണിനു ഉപ്പു നീറ്റല്‍ ....
kollam, i liked this one. Keep writing, bijukutta ;-)
ReplyDelete