Tuesday, December 15, 2009

ആഘോഷങ്ങള്‍ക്കിടയില്‍ നേടുന്നതും
ഇല്ലാതാവുന്നതും ഞാന്‍
മാത്രമല്ല 
ഒളിച്ചോടുന്ന ജനല്‍ പ്പഴുതുകള്‍ കൂടിയാണ്
ഒരിക്കല്‍ കൂടി ഞാനവാനുള്ള
കടലിന്‍റെപരാജിത
ഭാവമാണ് എന്‍റെ വിജയങ്ങള്‍ക്ക്
അത് കൊണ്ടു തന്നെ വരാനിരിക്കുന്ന പകല്‍
നഷ്ട്ടപ്പെട്ടാലും ഞാന്‍ ഞാന്‍ തന്നെ ആയിരിക്കും
എന്‍റെ തിരകള്‍ക്കു നിശബ്ദം പിന്‍ മാറാമായിരുന്നു .
അതിനിടക്കുള്ള തീരങ്ങള്‍
നടന്നു തീര്‍ക്കാന്‍
ഒരാകാശവും ഒരു പകലും മാത്രം മതി .

No comments:

Post a Comment