Wednesday, October 21, 2009




മഞ്ഞ ഇലപ്പടര്‍പ്പിനിടയിലുടെ

ഞാന്‍ ഊര്‍ന്നിറങ്ങുമ്പോള്‍ നിറങ്ങള്‍നഷ്ടമാകുന്നത്

വസന്തമുള്ളപ്പോള്‍ തന്നെയാണ്

നിശബ്ദ വിപ്ലവത്തിനടുതെവിടെയൊ

നഷ്ട്ടപ്പെട്ട എന്നിലെ എന്നെ തിരഞ്ഞാണോ

 നിര്‍വികാരതകള്‍ പൂക്കുന്നത്


പരസ്പരം തിരയുമ്പോള്‍

നഷ്ട്ടപ്പെടുന്നത് വാക്കുകള്‍ക്കും

അലങ്കരമാകുന്നത് അക്ഷരങ്ങളും

ഇടക്കിടക്കി പൊട്ടിച്ചിതറുന്ന സംസാരങ്ങള്‍ക്ക്‌

പറയാത്ത തിനോളം ആഴമില്ല

നരച്ച സ്വോപ്നങ്ങളുടെ ശി രോവസ്ത്രം

പുതച്ചുറങ്ങുന്ന രാത്രിക്കി

ഒരു പകലുണ്ടല്ലോ

പകല്‍ചൂടില്‍ അലിയുന്ന മഞ്ഞു പാളികള്‍ക്ക്‌

എന്റെ ശ്വാസത്തോളം വേഗ തയില്ല ........



Thursday, October 15, 2009


.............ഒറ്റ യടിപ്പാതയില്‍ കാറ്റു വീശു ന്നുണ്ടായിരുന്നു ,വഴി യരികി ലുള്ള മരങ്ങളെ ല്ലാം പറയുന്നത് അടര്‍ന്നു വീണ ഇലകളെ ക്കുറിച്ചും കാലടികള്‍ സൃഷ് ടിച്ച നനുത്ത പാടുകള്‍ സല്ലപിക്കുന്നത്‌ നടന്നു പോയവരുടെ അവശേഷി പ്പുകളെ ക്കുറിച്ചമാണ് ,കടല്‍ ക്കരയിലെ ക്കുള്ള ദൂരം ആനന്തം പ്രശാന്തം............
ഇടക്കെ പ്പോഴോ ഇന്ദ്രിയങ്ങള്‍ ക്കപ്പുറത്ത് നിന്നും
മഞ്ഞു കാലം വിരുന്നു വരുന്നതു പോലെ
പുതിയ വഴി കള്‍ക്ക് വേണ്ടി പഴയ വഴിയേ മറന്നവര്‍ ....മുള്ളുകള്‍ ക്കിടയില്‍ മഴ പെയ്തിരുന്നെന്കില്‍ എന്ത് രസ മായിരുന്നു അല്ലെ ... മഴത്തുള്ളികള്‍ പിടിച്ചു മുകളില്‍ കയറി മേഘത്തെ തൊട്ടു ഭൂമി യോട് പറയാമായിരുന്നു ....
പൂക്കളും ഇലകളും ഒരുനാള്‍
വീഴും
നാളേക്ക് മാറ്റിവെച്ച ചിരികളും
അനാഥ മാവും
അന്ന് അകലങ്ങള്‍
ഉണ്ടാവില്ല
ഓ ....എത്ര പെട്ട ന്നാണ് താഴെ ഒറ്റ യടി പ്പാതയില്‍ എത്തി യാത്തെ .... ഇപ്പോള്‍ താഴെ നിനനും ഉറുമ്പുകള്‍അരിച്ചു കയറുന്നു ...



































Friday, October 9, 2009

മഴതന്നുപ്പില്‍ , അതിജീവനത്തിനായ്‌
നാലു ചുമരുകള്‍ക്കുള്ളില്‍
വിറങ്ങലിച്ചുപോയ പാതിമനസിന് ,

നിമിഷങ്ങളുടെ നനുത്ത ആഘോങ്ങള്‍ക്കിടയില്‍
മരണത്തെ എങ്ങനെ സര്ഗാത്മകമാക്കാം എന്ന്
പഠിപ്പിക്കുന്ന ചിലന്തിവലകള്‍ക്ക്
പിന്നെ, ഒളിച്ചോട്ടങ്ങളുടെ നീര്‍ക്കുമിളകളെ
പുനര്‍ജനിപ്പിച്ചു കൊണ്ടിരിക്കുന്ന
പണ്ട് എറിഞ്ഞുടച്ച കണ്ണാടിച്ചില്ല് കള്‍ക്ക്‌,
ശുന്യതക്കി അപ്പുറമുള്ള
വിരല്പ്പാടിന്ടെയും
എന്‍റെ നരച്ച സ്വെപ്നതിന്റെയും
അകലം നടന്നു തീര്‍ക്കുന്ന
വരണ്ട മൌനങ്ങള്‍ക്ക്,
ഒടുവില്‍ നിശബ്ദനാക്കപ്പെട്ട്
ഒറ്റയടിപ്പാതകളില്‍
വഴികാന്നാതിരിക്കുന്ന
എന്‍റെ അനിവാര്യതകള്‍ക്ക്

ചതുപ്പിലെക്കി

അടര്‍ന്നു വീഴുന്ന കരിയിലയുടെ
അടക്കം ച്ചിലുകല്‍ക്ക്
ക്ഷപ്പെടലുകളുടെ വേലിയേറ്റങ്ങള്‍ക്കിടയില്‍ ഇവക്കെവിടെയോ വെച്ചാണ്‌ മണല്‍തരിയായത്‌.കണ്ണാടി ചില്ലുകളും, കരിയിലക്കൂട്ടങ്ങളും വാക്കുകളായി കടലാസിലേക്കും ,കണ്ണുകളിലേക്കും മാറുമ്പോള്‍ മുഖംതിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ...............