മഴതന്നുപ്പില്‍ , അതിജീവനത്തിനായ്
നാലു ചുമരുകള്‍ക്കുള്ളില്‍
വിറങ്ങലിച്ചുപോയ പാതിമനസിന് ,
നിമിഷങ്ങളുടെ നനുത്ത ആഘോഷങ്ങള്‍ക്കിടയില്‍
മരണത്തെ എങ്ങനെ സര്ഗാത്മകമാക്കാം എന്ന്
പഠിപ്പിക്കുന്ന ചിലന്തിവലകള്‍ക്ക്
പിന്നെ, ഒളിച്ചോട്ടങ്ങളുടെ നീര്‍ക്കുമിളകളെ
പുനര്‍ജനിപ്പിച്ചു കൊണ്ടിരിക്കുന്ന
പണ്ട് എറിഞ്ഞുടച്ച കണ്ണാടിച്ചില്ല് കള്‍ക്ക്,
ശുന്യതക്കി അപ്പുറമുള്ള
വിരല്പ്പാടിന്ടെയും
എന്‍റെ നരച്ച സ്വെപ്നതിന്റെയും
അകലം നടന്നു തീര്‍ക്കുന്ന
വരണ്ട മൌനങ്ങള്‍ക്ക്,
ഒടുവില്‍ നിശബ്ദനാക്കപ്പെട്ട്
ഒറ്റയടിപ്പാതകളില്‍
വഴികാന്നാതിരിക്കുന്ന
എന്‍റെ അനിവാര്യതകള്‍ക്ക്
ചതുപ്പിലെക്കി
അടര്‍ന്നു വീഴുന്ന കരിയിലയുടെ
അടക്കം പറച്ചിലുകല്ക്ക്
രക്ഷപ്പെടലുകളുടെ വേലിയേറ്റങ്ങള്‍ക്കിടയില്‍ ഇവക്കെവിടെയോ വെച്ചാണ് മണല്‍തരിയായത്.കണ്ണാടി ചില്ലുകളും, കരിയിലക്കൂട്ടങ്ങളും വാക്കുകളായി കടലാസിലേക്കും ,കണ്ണുകളിലേക്കും മാറുമ്പോള്‍ മുഖംതിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ...............
Subscribe to:
Post Comments (Atom)
ആകാശം കാണിക്കാതെ പുസ്തക താളില്‍
ReplyDeleteഒളിപ്പിച്ചിട്ടും വിരിയാത്ത മയില്‍ പീലി തുണ്ടുകള്‍ക്ക്....
നിന്‍റെ മിഴികളില്‍ നിന്ന് എന്‍റെ ചിത്രവും
എന്‍റെ വിരല്‍ത്തുമ്പില്‍ നിന്ന് നിന്‍റെ കണ്ണുനീരും അറ്റു പോയ നിമിഷത്തിന്.....
രക്ഷപ്പെടലുകളുടെ വേലിയേറ്റങ്ങള്‍ക്കിടയില്‍ ഇവക്കെവിടെയോ വെച്ചാണ് മണല്‍തരിയായത്.....
പാദങ്ങള്‍ ക്കടിയില്‍ അരയാതെ അതിജീവനത്തിന്‍റെ പുതിയ അധ്യായങ്ങള്‍ രചിക്കുക..........
ആശംസകള്‍ .........