പാതിരാത്രിയിൽ അപഥ സഞ്ചാരിയായി നടക്കാൻ തോന്നി
ആർത്തലക്കുന്ന കടൽ പിന്നെയും പിന്നെയും കണ്ടു കണ്‍ നിറഞ്ഞു .........
മണൽത്തരിയിൽ പേരെഴുതി മായ്ച്ചു ........
കടല കൊറിക്കുന്ന കാലം പോയതറിഞ്ഞില്ല ......
വരികൾ തെറ്റിച്ചു വായിച്ചു പഠിച്ചതിനാൽ വീട്ടിലേക്കുള്ള വഴിയും തെറ്റി ....
കണ്ണിൽ ഇരുട്ടും ........
വാക്ക് പോലും അനുഗ്രഹിക്കാത്ത കാലത്തൊരു തിരിച്ചു നടത്തം അസാധ്യമെന്നു ജൻമ്മ നക്ഷത്രം .............
ഗൃഹാതുരത എന്നാ ആതുരത കലമ്പുന്നു ......
മടിശീലയിൽ മൌനത്തിന്റെ കനം ബാക്കി
വിഷാദ രാത്രിയിൽ കൊള്ളയടിക്കപ്പെടാനാണു മോഹം ................

No comments:
Post a Comment