ഒരു മാസം , ഒരാണ്ട്
അതല്ലെങ്കില്‍ കുറച്ചു കൂടി ദിവസങ്ങള്‍
അത്രയുമേ
അയാളുടെ സ്മരണ ദൂരം നിലനില്‍ക്കൂ..
ഉപയോഗിച്ച പേന , വാക്കുകള്‍
സ്റ്റീല്‍ പാത്രം, മുറിക്കയ്യന്‍ ഷര്‍ട്ട്
നൂറ്റാണ്ടുകളുടെ കഥപറയുന്ന നാലുമുറി
ഇവയെല്ലാം തന്നെ ഏറ്റവും വേണ്ടപ്പെട്ടവര്‍ക്ക് പോലും
ഇക്കാലയളവില്‍ വെറും വസ്തുക്കളാകും.
ഇതിനിടക്കി എണ്ണിയാല്‍ തീരാത്ത മഴത്തുള്ളികള്‍
വെയില്‍ വസന്തം ഒക്കെ വന്നു പോകും.
അയാള്‍ ഇവിടെയെവിടെയൊക്കെയോ ഉണ്ടായിരുന്നല്ലോ
എന്ന് ദേശത്തെ ഏതെങ്കിലും ഒരാള്‍ , അല്ലെങ്കില്‍ ചിലര്‍
ഒരിക്കല്‍ മാത്രം നെടുവീര്‍പ്പെടും
അയാള്‍ നടക്കാന്‍ ശ്രമിച്ച നിന്നിനേക്കുള്ള വഴി തേഞ്ഞു പോകും
അതിലൂടെ പുതിയ ആളുകള്‍ വന്നു ചേര്‍ന്നേക്കും.
ലോകത്തിലെ ഏറ്റവും വലിയ തടാകം കണ്ണുകളല്ലെന്നും
ഒര്‍മ്മ ഒരു വാക്ക് മാത്രമാണ് എന്ന് തിരിച്ചറിയും.
എന്നിട്ടും
നമ്മള്‍ പരസ്പരം പറഞ്ഞും എഴുതിയും പറ്റിക്കുന്നു.
ഒരിക്കലും മറക്കില്ല എന്ന്.....................

No comments:
Post a Comment